അങ്കമാലി: ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളും ആശുപത്രിയുടെ സ്ഥാപക ദിനവും ആഘോഷിച്ചു. രാവിലെ ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടന്റെ മുഖ്യകാർമികത്തിൽ ദിവ്യബലിയോടുകൂടി പരിപാടികൾ ആരംഭിച്ചു.
ഉച്ചകഴിഞ്ഞ് ആശുപത്രി ദിനാഘോഷം അതിരൂപത വികാരി ജനറാൾ ഫാ. ജിമ്മി പൂച്ചക്കാട്ട് ഉദ്ഘാടനം ചെയ്തു. 90 വർഷക്കാലയളവിനുള്ളിൽ അനേകായിരങ്ങൾക്ക് സ്വാന്തനവും കരുതലും നൽകിയ ഈ ആശുപത്രി അങ്കമാലിക്കാരുടെ സ്വകാര്യ അഹങ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി അധ്യക്ഷത വഹിച്ചു. ആശുപത്രി ദിനാഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ നേതൃത്വത്തിൽ വെസ്റ്റേൺ മ്യൂസിക് ഡാൻസും കലാവിരുന്നും ഉണ്ടായിരുന്നു. ഫാ. വർഗീസ് പൊന്തേംപിള്ളി, ഫാ. സെബാസ്റ്റ്യൻ കല്ലറയ്ക്കൽ, ഫാ. ലൂക്കോസ് കുന്നത്തൂർ, മുൻസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ, വാർഡ് കൗൺസിലർ ബിജി റെജി, മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, സിസ്റ്റർ പൂജിത എന്നിവർ പ്രസംഗിച്ചു.